ഗ്രാമ പഞ്ചായത്ത് പ്രരിധിയിലുള്ള പ്രൈമറി സ്കൂളിലെ കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നല്‍കുക എന്ന പദ്ധതിയുടെ നടത്തിപ്പിന് മത്സര സ്വാഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.അവസാന തീയതി : 09-07-2026 - 2 PM

പഞ്ചായത്ത്‌

മാവേലിക്കര തെക്കേക്കര ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

പ്രിയ വിനോദ്

പ്രസിഡൻ്റ്

ജി. വിഷ്ണു

വൈസ് പ്രസിഡന്റ്‌ & ചെയർമാൻ, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

രശ്മി വിജയകുമാര്‍

ചെയര്‍പേഴ്സണ്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

കെ.രാജേന്ദ്രന്‍

ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

ബിജി ഹരികുമാര്‍

ചെയര്‍പേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

നവാസ് എസ്.

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഒരു പ്രധാന ഗ്രാമപഞ്ചായത്താണ്. മാവേലിക്കര നഗരത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ തെക്കായി ഓണാട്ടുകര മേഖലയിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൗമശാസ്ത്രപരവും ഭരണപരവുമായി ഈ സ്ഥാനം പഞ്ചായത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. 1953 ജൂൺ 15-നാണ് പഞ്ചായത്ത് ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്. അന്ന് മാവേലിക്കര താലൂക്ക് കൊല്ലം ജില്ലയിലെ ഭാഗമായിരുന്നെങ്കിലും 1957-ലെ സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുത്തി. 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിൽ 20 വാർഡുകളുണ്ട്. 2011-ലെ സെൻസസ് പ്രകാരം 42516 പേരാണ് ഇവിടെ താമസിക്കുന്നത്. ഉയർന്ന സാക്ഷരതാ നിരക്കും മികച്ച അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്തിന്റെ വികസനനില വ്യക്തമാക്കുന്നു. തിരുവിതാംകൂർ ഭരണകാലത്ത് ഈ പ്രദേശം ഓണാട്ടുകരയുടെ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായിരുന്നു....

കൂടുതൽ വായിക്കുക