പഞ്ചായത്ത്‌ വികസന പദ്ധതികള്‍ - ഇ-ഡോക്യുമെന്റേഷന്‍ എന്ന പദ്ധതിയുടെ നടത്തിപ്പിലേക്കായി ടി മേഖലയില്‍ പ്രാവീണ്യമുള്ളതും മുന്‍ പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വാഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിക്കുന്നു.
ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്

May 29, 2026

ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതിയാണ് "ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ". വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി വി. ഡി. സതീശന്‍ 2026 ജൂണ്‍ രണ്ടിന് തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്‍റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനോടൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.

Operation Toofan Inaguration Poster
ഗ്രാമ പഞ്ചായത്ത്‌ തല ഉദ്ഘാടനം
Toofan Flag Hoisting
പ്രതിക്ജ
കുറത്തികാട് പോലീസ് ശ്രീ.എബി സാറിന്റെ പ്രസംഗം
Vice ആമുഖം
ഉദ്ഘാടനം പ്രദര്‍ശനം
  • തൂഫാന്‍ പ്രതിജ്ഞ